CARNET BOOKS

Ambikasuthan Mangad

കാസർഗോഡ് ജില്ലയിലെ ബാര ഗ്രാമത്തിൽ ജനനം. റാങ്കുകളോടെ എം.എ., എംഫില്‍ ബിരുദങ്ങള്‍. ‘കഥയിലെ കാലസങ്കല്‍പം’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. അബുദാബി ശക്തി, മലയാറ്റൂര്‍ പ്രൈസ്, വി. പി. ശിവകുമാര്‍ കേളി, ദേശാഭിമാനി കഥാപുരസ്കാരം, ഒ.വി. വിജയന്‍ പുരസ്കാരം, പത്മരാജന്‍ പുരസ്കാരം, ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങി 40 അവാര്‍ഡുകള്‍ ലഭിച്ചു. കൊമേര്‍ഷ്യല്‍ ബ്രേക്കിന് മികച്ച ചെറുകഥയ്ക്കുള്ള കേരള സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് 2002-ല്‍. കയ്യൊപ്പിന്റെ തിരക്കഥ രചിച്ചു. ജീവിതത്തിന്റെ ഉപമയുടെയും (ആദ്യ ക്യാംപസ് നോവല്‍) പൊഞ്ഞാറിന്റെയും (ആദ്യ നാട്ടുഭാഷാ നിഘണ്ടു) മലയാളത്തിലെ പരിസ്ഥിതികഥകളുടെയും മലയാളത്തിലെ തെയ്യംകഥകളുടെയും എഡിറ്റര്‍. സാധാരണവേഷങ്ങള്‍ തൊട്ട് മഴവില്ലും ചൂരല്‍വടിയും വരെ 27 ചെറുകഥാസമാഹാരങ്ങള്‍. കുന്നുകള്‍ പുഴകള്‍, ആനത്താര, പ്രാണവായു എന്നിവ പരിസ്ഥിതി കഥാസമാഹാരങ്ങളാണ്. മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ, മാക്കം എന്ന പെണ്‍തെയ്യം, പൂതമ്മയുടെ കുട്ടികള്‍, അല്ലോഹലന്‍ എന്നിവ നോവലുകള്‍. എന്‍മകജെ കന്നഡ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, മൈഥിലി ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കഥകള്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലും ഇംഗ്ലീഷിലും മൊഴിമാറ്റിയിട്ടുണ്ട്. നാലു നിരൂപണഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍: നിലവിളികള്‍ അവസാനിക്കുന്നില്ല അന്‍പതാമത്തെ പുസ്തകമാണ്. 2015–ല്‍ കേരളത്തിലെ മികച്ച കോളജ് അദ്ധ്യാപകനുള്ള പ്രൊഫ. ശിവപ്രസാദ് ഫൗണ്ടേഷന്‍ അവാര്‍ഡ് ലഭിച്ചു. കാഞ്ഞങ്ങാട് നെഹ്റു കോളജിലെ മലയാളവിഭാഗം അദ്ധ്യക്ഷസ്ഥാനത്തുനിന്നും 2019-ല്‍ വിരമിച്ചു. ഭാര്യ: രഞ്ജിനി. മക്കള്‍: മാളവിക, ശിവന്‍. വിലാസം: നന്ദകം, കാഞ്ഞങ്ങാട് സൗത്ത് പി.ഒ., കാസർകോട് ജില്ല 671531, ഫോണ്‍: 9446270627, Email: ambikasutanm@gmail.com.

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!