CARNET BOOKS

Thumboor Lohithakshan

“വിശ്വസാഹിത്യത്തിലെ നിരവധി കൃതികള്‍ക്ക് വിവര്‍ത്തനവും പുനരാഖ്യാനവും നിര്‍വഹിച്ചിട്ടുണ്ട്. മെസന്‍സ്‌കിലെ ലേഡി മാക്ബത്ത്, ഒന്നുമില്ലാത്തവര്‍, ഒരു കപ്പല്‍ച്ചേതത്തിന്റെ കഥ, ശിഖണ്ഡിയും മറ്റാരും പറയാത്ത അപൂര്‍വ കഥകളും, വിധിക്കപ്പെട്ടവന്റെ അന്ത്യദിനം, സ്വപ്‌നകഥ എന്നിവയാണ് മുഖ്യ വിവര്‍ത്തനങ്ങള്‍. 1857-ലെ ഒരു കഥ കുട്ടികള്‍ ചരിത്രമെഴുതുമ്പോള്‍ എന്ന കൃതിക്ക് 2018-ലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വിവര്‍ത്തന പുരസ്‌കാരം ലഭിച്ചു. ബീര്‍ബല്‍ കഥകള്‍, മാന്ത്രികകഥകള്‍, ഹിതോപദേശ കഥകള്‍, ടോള്‍സ്റ്റോയ് കഥകള്‍, സൈലാസ് മാര്‍നര്‍, കഞ്ഞിപ്പെണ്ണുങ്ങള്‍, സിറിയന്‍ കഥകള്‍, ലോകവാമൊഴിക്കഥകള്‍, പാവങ്ങള്‍, വിശ്വസാഹിത്യ ചെറുകഥകള്‍ Vol 11, 12 എന്നിവയാണ് മുഖ്യപുനരാഖ്യാനങ്ങള്‍. ആശ്വാസ
ത്തിന്റെ ഒരില (കഥാസമാഹാരം), ദൂരെ ദൂരെ ഒരു നക്ഷത്രം (നോവല്‍) എന്നിവയാണ് മറ്റു രചനകള്‍. സംസ്ഥാന വിദ്യാഭ്യാസവകുപ്പിനും ലക്ഷദ്വീപ് വിദ്യാഭ്യാസവകുപ്പിനുംവേണ്ടി പാഠപുസ്തകരചന നിര്‍വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരിക്കെ 2007-ല്‍ വിരമിച്ചു. ഇരിങ്ങാലക്കുടയ്ക്കടുത്ത് തുമ്പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്നു. വസന്തയാണ് ജീവിതസഖി. മക്കള്‍ ധന്യയും ലക്ഷ്മിയും.”

Select the fields to be shown. Others will be hidden. Drag and drop to rearrange the order.
  • Image
  • SKU
  • Rating
  • Price
  • Stock
  • Availability
  • Add to cart
  • Description
  • Content
  • Weight
  • Dimensions
  • Additional information
Click outside to hide the comparison bar
Compare
Shopping cart close
Wishlist link copied!